" വ്രണയം "


തിര്‍ത്തികള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി 
അന്തേവാസികളായ ചില അസ്വാസ്ഥ്യങ്ങള്‍ 
കഴുത്തു മുറുക്കുന്ന
മടുപ്പന്‍ യാഥാര്‍ത്യങ്ങളില്‍ എനിക്കെങ്ങനെയാണ് 
നിന്നെ പ്രണയിക്കാനാവുക??  

ചാലിച്ചു തേച്ച മഷിക്കറുപ്പില്‍
ഉരുണ്ടു കൂടിയ  നോവുകള്‍ 
രക്ത രേഖകളെ ചുവപ്പിക്കുമ്പോള്‍ 
വരണ്ടു വിണ്ടുകീറിയ ചുണ്ടില്‍ 
നിനക്കായ്‌ ഞാന്‍ എങ്ങനെയാണ് ഒരു 
പുഞ്ചിരിയൊരുക്കുക??


ചില ചര്‍ച്ചാ വിഷയങ്ങളുടെ 
ഇടുങ്ങിയ ചതുരക്കലങ്ങളില്‍ പണയപ്പെടുത്തിയ 
എന്‍റെ  ഹൃദയത്തെ ഞാന്‍ എങ്ങനെയാണ് 
നിനക്ക് പകുത്തു നല്‍കുക??

കിനാവിന്‍റെ പെരുമഴയില്‍ കൈകോര്‍ത്തു,
ചവര്‍പ്പിച്ച വിശ്വാസങ്ങളുടെ 
വിഴുപ്പു ഭാണ്ഡത്തില്‍ നമ്മളെങ്ങനെയാണ് 
ഒരു ചുവന്ന പ്രണയം തേടുക??


നിലാമാഴയുടെ ശുഭ്ര ശുദ്ധിയില്‍ നീന്തി 
എനിക്ക് നിന്നിലെതാം...!
പക്ഷെ,
വിശ്വാസങ്ങളില്‍ ഇടിത്തീ വീണപ്പോള്‍ 
കരിഞ്ഞു പോയ സ്നേഹങ്ങളുടെ ചിതക്കൂനയില്‍
ഞാനും നീയും ഒന്നിച്ചെരിഞ്ഞു ഒടുവില്‍ 
എന്നാണു നമ്മള്‍ അഗ്നിയെ ജയിക്കുക?? 

 *  *  *  * 

Dedicating this to my ever dearest Sajeeshettan and to his lover :)

 

3 comments:

 1. ബൂലോകത്തേക്ക് സ്വാഗതം...
  ആശംസകള്‍

  ReplyDelete
 2. Replies
  1. Hope you remember that competition- when i introduced the word 'vranayam'

   Delete