Sunday, March 6, 2011

നിങ്ങള്‍ Vs ഞാന്‍


സ്വബോധത്തിന്റെ തിരശ്ശീലയ്ക്ക് പിറകില്‍ 
ഭ്രാന്തിയായ എന്റെ ആത്മാവ്...
ചിത്തശുദ്ധരെന്നു നിങ്ങളും!
അതുകൊണ്ട്,
അറിഞ്ഞതിനപ്പുറം അറിയാനും 
ചിന്തിച്ചതിനപ്പുറം ചിന്തിക്കാനും
നിങ്ങള്‍ മറന്നു പോകുന്നു...

സദാചാരത്തിന്റെ തണലില്‍ 
ഞാന്‍ അഭിസാരികയും ആത്മീയതയുമാണ്...
നിങ്ങള്‍ അഭിനേതാക്കളും...
അതുകൊണ്ട്,
നിങ്ങളിലെ മനുഷ്യ ഭാവങ്ങളില്‍ 
പ്രായമെത്താതെ നര കയറുന്നു...
നഗ്നമായ ചിന്തകളില്‍
ഒഴുക്കിനെതിരെ നീന്തുമ്പോള്‍,
നിങ്ങള്‍ കടലാസ് തോണികളാവുന്നു...
ഇന്നലെ പെയ്ത മഴയില്‍
ആത്മാവൊലിച്ചു  പോയത്
കാണാന്‍ മറക്കുന്നു...

ഹാ!! ആവിഷ്കാരത്തിന്റെ നടപ്പാതകള്‍ക്ക് 
തീ പിടിച്ചെന്നറിഞ്ഞിട്ടും
ശകുനങ്ങളെ വകഞ്ഞു,
നിനവിലും നിരാശയിലും ഉടച്ച 
കാലുകള്‍ പറിച്ചെടുത്ത്
ഇരുപുറം നോക്കാതെ ഒരു യാത്ര!! 

-"  ക്ലിയോപാട്ര, 
    സള്‍ഫുരിക്  ആസിഡ്  തട്ടിമറിഞ്ഞു 
    നീ ഇത്ര വിരൂപയായിട്ടും 
    കണ്ണുകളില്‍ കത്തി പടരുന്നത് 
    നിന്നോടുള്ള വെറിയും കാമവും!! "




7 comments:

  1. സത്യത്തിനു നേരെ പുറം തിരിഞ്ഞു നടക്കുന്നവനാണ് മനുഷ്യന്‍ ...നന്നായിട്ടുണ്ട്

    ReplyDelete
  2. പറഞ്ഞത് മുഴുവന്‍ സത്യം ....!!

    ReplyDelete
  3. ശ്രീജിമ,
    നല്ല വരികള്‍
    എഴുത്തില്‍ ആശംസകള്‍

    ReplyDelete