Sunday, July 14, 2013

പ്രണയമേ...




എന്റെ പ്രണയമേ..,
ഓര്‍മ്മതന്‍ തീരത്തൂടോടി വന്നിന്നു നിന്‍
ചെറുവിരല്‍ തുമ്പു പിടിക്കവെ-
ആര്‍ദ്രമായൊരു നോവിന്‍ മധുര നീര്‍ത്തുള്ളികള്‍
എന്‍ കണ്മഷിയാകെ പടര്‍ത്തിയോ??!!

ഒരു വേള നീയെന്റെ അധര ദളങ്ങളില്‍
ഒരു ശിശിര ബിന്ദുവായ് 
ഉരുകിയലിഞ്ഞുവോ??!!

തെന്നലായെന്നെ തഴുകിയോ,
ഹൃദയത്തിന്‍ 
വെണ്മയാലെന്നെ പുണര്‍ന്നുവോ??!!

സന്ധ്യാംബരത്തിന്റെ നെറുകയില്‍ നിന്നൊരു
മന്ദാരപുഷ്പം എനിക്കായിറുത്തുവോ??!!
വീണ്ടുമാ ചക്കര മാവിന്‍ ചുവട്ടിലേക്കോടി
ഒരു മാമ്പഴമെനിക്കായെടുത്തുവോ??!!

തിരികെ വന്നെന്‍ മുടിച്ചുരുളിന്റെ ഇരുളില്‍ നീ
വിരഹാര്‍ദ്രമാം നിന്‍
മുഖമൊളിപ്പിച്ചുവോ??!!

അരുതെന്നടച്ചന്നീ ജാലകപ്പാതിയില്‍
മൊഴിചൊല്ലിയകലെ നടന്നുപോയപ്പൊഴും
ഒരു പിന്‍ വിളിയെന്‍ കൈ മുറുകെപ്പിടിച്ചതിന്‍
നിര്‍ വൃതിയിലിന്നുമെന്‍ ഹൃദയം തുടിച്ചുവൊ??!!

* * * *
ഒരു നുള്ളു കുങ്കുമം ചിതറിയ വീഥിയില്‍
ഒരു തരി മിന്നിന്റെ വിശ്വാസ മൂര്‍ച്ചയില്‍
ഇരുകൈകളാകുന്ന ലക്ഷ്മണ രേഖയില്‍
സ്വച്ഛമായേറെ ശയിപ്പുവെന്നാകിലും

എന്‍ പ്രണയമേ നീയെന്നില്‍ മരവിച്ചുറച്ചൊരു
കവിതയായെന്നുമെന്‍ മിഴികള്‍ നനക്കുന്നു...!!


11 comments:

  1. എന്‍ പ്രണയമേ നീയെന്നില്‍ മരവിച്ചുറച്ചൊരു
    കവിതയായെന്നുമെന്‍ മിഴികള്‍ നനക്കുന്നു...!!

    ReplyDelete
    Replies
    1. ആര്‍ദ്രമായൊരു നോവിന്‍ മധുര നീര്‍ത്തുള്ളികള്‍
      എന്‍ കണ്മഷിയാകെ പടര്‍ത്തിയോ??!!

      Delete
  2. "അരുതെന്നടച്ചന്നീ ജാലകപ്പാതിയില്‍
    മൊഴിചൊല്ലിയകലെ നടന്നുപോയപ്പൊഴും
    ഒരു പിന്‍ വിളിയെന്‍ കൈ മുറുകെപ്പിടിച്ചതിന്‍
    നിര്‍ വൃതിയിലിന്നുമെന്‍ ഹൃദയം തുടിച്ചുവൊ??!!"........സുന്ദരം ഈ പ്രണയ വരികള്‍ ..........ഈ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നാവും.അല്ലെങ്കില്‍ കമന്റ് ഇടുന്നവര്‍ക്ക് അലോസരമാകും

    ReplyDelete
    Replies
    1. word verification??? angane oru option undo???? okay.. njan nokkam

      Delete